Breaking...

9/recent/ticker-posts

Header Ads Widget

ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിച്ചു


ആപ്പാഞ്ചിറ പൂഴിക്കോല്‍ മേഖലയില്‍ എസ്എസ്എല്‍സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ സിപിഐ എമ്മിന്റെയും ഡിവൈഎഫ് ഐ യുടെയും നേതൃത്വത്തില്‍ ആദരിച്ചു. ആപ്പാഞ്ചിറ ഹരിജന്‍ വെല്‍ഫയര്‍ സംഘ ഹാളില്‍ വച്ച് നടന്ന ചടങ്ങില്‍ മാന്നാര്‍ കാര്‍ഷിക സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എം ഐ ശശിധരന്‍ ആദ്ധ്യക്ഷത വഹിച്ചു. റ്റി ഡി ബി മെമ്പര്‍ പി എം തങ്കപ്പന്‍ ഉദ്ഘാടനം ചെയ്തു. എം ബി  മനോജ്, സിഎസ്‌ഐ ചര്‍ച്ച് ശുശ്രൂഷകന്‍ കെ സി യോഹന്നാന്‍, റോയ് വര്‍ഗീസ് സനീര്‍ പി എം എന്നിവര്‍ പ്രസംഗിച്ചു.



Post a Comment

0 Comments