സമൂഹത്തില്‍ ഉയര്‍ന്നു വരുന്ന സ്ത്രീ വിരുദ്ധതയ്‌ക്കെതിരെ 'സ്ത്രീ പക്ഷ കേരളം' എന്ന സന്ദേശം ഉയര്‍ത്തി സിപിഎം കടുത്തുരുത്തി വെസ്റ്റ് ലോക്കല്‍ കമ്മറ്റിയുടെ നേത്യത്വത്തില്‍ തത്തപ്പള്ളി ലക്ഷം വീട് ജംഗ്ഷനില്‍  ബഹുജന കൂട്ടായ്മ സംഘടിപ്പിച്ചു. പാര്‍ട്ടി ലോക്കല്‍ കമ്മറ്റിയംഗം സുനിതാ രാജശേഖരന്‍ അദ്ധ്യക്ഷത വഹിച്ചു. ഏരിയാ കമ്മറ്റിയംഗം കെ. ജയകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ലോക്കല്‍ കമ്മറ്റിയംഗം എം ഐ ശശിധരന്‍ പ്രതിജ്ഞാ വാചകം ചൊല്ലി കൊടുത്തു. പാര്‍ട്ടി ലോക്കല്‍ സെക്രട്ടറി കെബി ശശിധരന്‍ , അംബികാ പ്രകാശ് നന്ദിയും രേഖപ്പെടുത്തി.