സ്ത്രീവിരുദ്ധ പ്രവണതകള്‍ക്കെതിരെ ചെറുക്കുമെന്ന പ്രതിഞ്ജയോടെ സ്ത്രീപക്ഷ നിലപാടുകളുയര്‍ത്തി സിപിഐ എം നേതൃത്വത്തില്‍ ബഹുജന കൂട്ടായ്മ സംഘടിപ്പിച്ചു. ഏരിയായിലെ എട്ട് പഞ്ചായത്ത് കേന്ദ്രങ്ങളിലും മൂന്ന് ലോക്കലുകളില്‍ വീടുകളിലും വാര്‍ഡ് തലത്തിലുമായിരുന്നു ബഹുജന കൂട്ടായ്മ. പാലാ ടൗണില്‍ നടത്തിയ ബഹുജന കൂട്ടായ്മ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം ലാലിച്ചന്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്തു. ലോക്കല്‍ സെക്രട്ടറി എ എസ് ജയപ്രകാശ് അധ്യക്ഷനായി. വനിതാ സാഹിതി ജില്ലാ പ്രസിഡന്റ് അഡ്വ. ഗിരിജാ ബിജു മുഖ്യപ്രഭാഷണം നടത്തി. എം എസ് ശശിധരന്‍ പ്രതിഞ്ജ ചൊല്ലിക്കൊടുത്തു. ഏരിയാ സെക്രട്ടറി പി എം ജോസഫ്, നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍ സിജി പ്രസാദ്, മഹിളാ അസോസിയേഷന്‍ ഏരിയാ പ്രസിഡന്റ് മാലിനി അരവിന്ദ് എന്നിവര്‍ സംസാരിച്ചു.





0 Comments