കോട്ടയം അയർക്കുന്നത്ത് നായയെ കാറിന് പിന്നിൽ കെട്ടിവലിച്ചു. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. വാഹനം ആരുടേതെന്ന് തിരിച്ചറിഞ്ഞിട്ടില്ല.
അയർക്കുന്നം - ളാക്കാട്ടൂർ റോഡിൽ ചേന്നാമറ്റത്ത് രാവിലെ ആറരയോടെ ആയിരുന്നു സംഭവം. അമിത വേഗത്തിലെത്തിയ കാറിനു പിന്നിൽ നായയെ കെട്ടി വലിക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടു. പൊതുപ്രവർത്തകൻ ടോമി ചക്കുപാറ ഇടപെട്ടാണ് ചേന്നാമറ്റം ജംഗ്ഷനിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചത്. മനസ്സാക്ഷിയെ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. വാഹനം ആരുടേതെന്ന് കണ്ടെത്താനായിട്ടില്ല
കാർ ഓടിച്ചിരുന്നത് ചെറുപ്പക്കാരനാണെന്ന് നാട്ടുകാർ പറയുന്നു. ചേന്നാമറ്റം പരിസരത്ത് കണ്ടിട്ടില്ലാത്ത വാഹനമാണ്. സമീപത്തെ മറ്റ് സിസിടിവികൾ കൂടി പരിശോധിക്കുകയാണ്. സംഭവത്തിൽ കുറ്റക്കാരെ കണ്ടെത്താൻ പ്രദേശവാസികൾ മുന്നിട്ടിറങ്ങിയിരിക്കുകയാണ്





0 Comments