അയര്‍ക്കുന്നത്ത് നായയെ വാഹനത്തിന് പിന്നില്‍ കെട്ടിവലിച്ച സംഭവത്തില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ളാക്കാട്ടൂര്‍ സ്വദേശി ജെഹു കുര്യനാണ് പിടിയിലായത്. സിസിടിവി ദൃശ്യങ്ങള്‍ പിന്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വാഹന ഉടമയെ വ്യക്തമായത്. തലേദിവസം പിതാവാണ് വാഹനത്തിന്റെ പിന്നില്‍ നായയെ കെട്ടിയിട്ടതെന്നും താനറിഞ്ഞിരുന്നില്ലെന്നുമാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്. അറസ്റ്റ് രേഖപ്പെടുത്തിയശേഷം ഇയാളെ ജാമ്യത്തില്‍ വിട്ടു.





0 Comments