Breaking...

9/recent/ticker-posts

Header Ads Widget

ഡോ. കെ.ആര്‍ ജനാര്‍ദ്ദനന്‍ നായര്‍ക്ക് ആദരവുമായി മോന്‍സ് ജോസഫ് എംഎല്‍എ.

നാഷണ്‍ ഹോമിയോപ്പതി മെഡിക്കല്‍ അസസ്‌മെന്റ് ആന്‍ഡ് റേറ്റിംഗ് ബോര്‍ഡിന്റെ പ്രഥമ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഡോ. കെആര്‍ ജനാര്‍ദ്ദനന്‍ നായരെ മോന്‍സ് ജോസഫ് എംഎല്‍എ ആദരിച്ചു. ഉച്ചയോടെ അദ്ദേഹത്തിന്റെ വസതിയിലെത്തിയ എംഎല്‍എ, ഡോ. ജനാര്‍ദ്ദനനെ പൊന്നാടയണിയിച്ച് ആദരിച്ചു. അദ്ദേഹത്തിന് ലഭിച്ച സ്ഥാനലബ്ദി ഡോക്ടര്‍ നടത്തിയ നിസ്വാര്‍ത്ഥ പ്രവര്‍ത്തനങ്ങള്‍ക്ക് രാജ്യം നല്‍കുന്ന ആദരവാണെന്ന് മോന്‍സ് ജോസഫ് എം.എല്‍.എ പറഞ്ഞു. 

ജില്ലാ പഞ്ചായത്ത് അംഗം ജോസ് മോന്‍ മുണ്ടയ്ക്കല്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ഡോ മേഴ്‌സി ജോണ്‍, കിടങ്ങൂര്‍ പഞ്ചായത്ത് അംഗങ്ങളായ തോമസ് മാളിയേക്കല്‍, സിബി സിബി, കുഞ്ഞുമോള്‍ ടോമി, കിടങ്ങൂര്‍ എന്‍എസ്എസ് സ്‌കൂള്‍ മാനേജര്‍ ദിലീപ് കുമാര്‍, യൂത്ത് ഫ്രണ്ട് ജനറല്‍ സെക്രട്ടറി ദിപു തെക്കുംകാട്ടില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.




Post a Comment

0 Comments