Breaking...

9/recent/ticker-posts

Header Ads Widget

ഡോ. കെ.ആര്‍ ജനാര്‍ദ്ദനന്‍ നായരെ കിടങ്ങൂര്‍ ഗ്രാമപഞ്ചായത്ത് ഭരണസമിതി ആദരിച്ചു.

നാഷണ്‍ ഹോമിയോപ്പതി മെഡിക്കല്‍ അസസ്‌മെന്റ് ആന്‍ഡ് റേറ്റിംഗ് ബോര്‍ഡിന്റെ പ്രഥമ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഡോ. കെആര്‍ ജനാര്‍ദ്ദനന്‍ നായരെ കിടങ്ങൂര്‍ ഗ്രാമപഞ്ചായത്ത് ഭരണസമിതി ആദരിച്ചു. കിടങ്ങൂര്‍ പഞ്ചായത്ത് 12-ാം വാര്‍ഡ് താമസക്കാരനാണ് ഡോ. ജനാര്‍ദ്ദനന്‍ നായര്‍. പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ പഞ്ചായത്തില്‍ പ്രസിഡന്റ് ബോബി മാത്യു അധ്യക്ഷത വഹിച്ചു. യോഗത്തില്‍ വൈസ് പ്രസിഡന്റ് ഹേമ രാജു, ബ്ലോക്ക് ഡിവിഷന്‍ അംഗങ്ങളായ മേഴ്‌സി ജോണ്‍, അശോകന്‍ പൂതമന, സനല്‍കുമാര്‍, തോമസ് മാളിയേക്കല്‍, ദീപലത സുരേഷ്, റ്റീന മാളിയേക്കല്‍, സിബി സിബി, ലൈസാമ്മ ജോര്‍ജ്ജ്, കുഞ്ഞുമോള്‍ ടോമി, ഇഎം ബിനു, മിനി ജെറോമി, സുനി അശോകന്‍, വിജയന്‍ കെജി, രശ്മി രാജേഷ്, പി.ജി സുരേഷ്, സെക്രട്ടറി സുരേഷ് കുമാര്‍ എന്നിവര്‍ സംബന്ധിച്ചു. ഡോ. ജനാര്‍ദ്ദനന്‍ നായര്‍ മറുപടി പ്രസംഗം നടത്തി.




Post a Comment

0 Comments