Breaking...

9/recent/ticker-posts

Header Ads Widget

ഗുണ്ടാ സംഘത്തിന്റെ ആക്രമണത്തില്‍ അച്ഛനും മക്കള്‍ക്കും പരിക്ക്


ഏറ്റുമാനൂര്‍ പുന്നത്തുറ കവല - സി.എസ്.ഐ. മല റോഡില്‍ ഗുണ്ടാ സംഘത്തിന്റ ആക്രമണത്തില്‍ അച്ഛനും രണ്ട് മക്കള്‍ക്കും പരിക്കേറ്റു. അള്ളുങ്കല്‍ ബിജു (46), മക്കളായ മനു (25), അനു (21) എന്നിവര്‍ക്കാണ് പരിക്കേറ്റത്. തിങ്കളാഴ്ച വൈകുന്നേരം 5.30 - നായിരുന്നു  സംഭവം. 


കുരുമുളക് സ്‌പ്രേ മുഖത്ത് തളിച്ചതിനുശേക്ഷമായിരുന്നു ആക്രമണം. രണ്ടു സ്‌കൂട്ടറുകളും തകര്‍ത്തു. കാപ്പ ചുമത്തി നാട് കടത്തിയിരുന്നയാളുടെ നേതൃത്വത്തില്‍ 12 അംഗ സംഘമാണ് ആക്രമണം നടത്തിയത്. പരിക്കറ്റവരെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


ബിജുവിന്റ വീട്ടിലേക്ക് വരുകയായിരുന്ന ബന്ധുക്കളായ കാഞ്ഞിരപ്പള്ളി സ്വദേശികള്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ റോഡിലെ സെമിത്തേരിഭാഗത്ത് തമ്പടിച്ചിരുന്ന സംഘം തടയുകയും ഇവരെ ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തതാണ് സംഭവത്തിന് തുടക്കമിട്ടത്. തുടര്‍ന്ന് ബന്ധുക്കള്‍ ബിജുവിന്റ വീട്ടില്‍ എത്തി മടങ്ങും വഴി ഗുണ്ടാ സംഘം വീണ്ടും ആക്രമിക്കാന്‍ ശ്രമിച്ചു. ഇവരുടെ പിന്നാലെ വന്ന ബിജുവും മക്കളും ഇത് തടയാന്‍ ശ്രമിച്ചതോടെ ക്രൂരമായി ഇവരെ ആക്രമിക്കുകയായിരുന്നു. 


കുരുമുളക് സ്‌പ്രേ തളിച്ച ശേഷം മനുവിന്റ തലയ്ക്ക് കല്ലിന് ഇടിക്കാന്‍ ശ്രമിച്ചത് തടയുന്നതിനിടയില്‍ അഛന്‍ ബിജുവിന്റ കൈയൊടിഞ്ഞു. തുടര്‍ന്ന് അക്രമികള്‍ വടികളും മറ്റും ഉപയോഗിച്ച് മൂവരെയും മര്‍ദിച്ചവശരാക്കുകയായിരുന്നു. ഇവരുടെയും കാഞ്ഞിരപ്പള്ളി സ്വദേശികളുടെയും സ്‌കൂട്ടറുകള്‍ അക്രമികള്‍ കേടു വരുത്തി, താക്കോല്‍ ഊരിയെറിഞ്ഞു. വിവരമറിഞ്ഞെത്തിയ സമീപവാസികളാണ് പരിക്കേറ്റവരെ ആശുപത്രിയിലാക്കിയത്.


കഴിഞ്ഞ വര്‍ഷം വെട്ടിമുകളില്‍ ഹോട്ടലും വീടും അടിച്ചു തകര്‍ത്ത കേസിലെ പ്രതികള്‍ ഉള്‍പ്പടെ അക്രമി സംഘത്തിലുണ്ടായിരുന്നതായി പരിക്കേറ്റവര്‍ പറഞ്ഞു. സെമിത്തേരി ഭാഗത്ത് തമ്പടിച്ചിരിക്കുന്ന ഗുണ്ടാ സംഘം സമീപ വാസികളുടെ  പേടി സ്വപ്നമാണ്. കഞ്ചാവ് വില്‍പ്പനയും വഴി യാത്രക്കാരെ ഭീഷണി പെടുത്തി പണം തട്ടിയെടുക്കലുമാണ് ഇവരുടെ രീതിയെന്ന് നാട്ടുകാര്‍ പറയുന്നു. ഏറ്റുമാനൂര്‍ പോലീസ് സ്ഥലത്തെത്തി.

Post a Comment

0 Comments