ഹോട്ടലുകളിലും റസ്‌റ്റോറന്റുകളിലും 50 % ഇരിപ്പിടങ്ങളില്‍ ഉപഭോക്താക്കളെ പ്രവേശിപ്പിക്കുവാനുള്ള അനുമതി നല്‍കണമെന്ന് കേരള ഹോട്ടല്‍ ആന്റ് റെസ്‌റ്റോറന്റ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. റ്റി പി ആര്‍ 16 ശതമാനത്തില്‍ താഴെയുള്ള പ്രദേശങ്ങളില്‍ ഹോട്ടലുകള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ അനുമതി നല്‍കണം. വൈദ്യുതി നിരക്കില്‍ ഇളവ് നല്‍കുക , വായ്പ കുടിശ്ശികയ്ക്ക് മോറട്ടോറിയം പ്രഖ്യാപിക്കുക, ഹ്രസ്വകാല വായ്പകള്‍ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും സംഘടന ഉന്നയിക്കും. ബിവറേജസ് ഔട്ട്‌ലെറ്റുകളും കള്ള് ഷാപ്പുകളും തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ അനുമതി നല്‍കുമ്പോഴും ഹോട്ടലുകളില്‍ പാഴ്‌സല്‍ നല്‍കാന്‍ മാത്രമാണ് അനുമതി ലഭിക്കുന്നത്. സര്‍ക്കാരില്‍ നിന്നും അനുകൂല നടപടികള്‍ ഉണ്ടാവാന്‍ സഹായിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് സംസ്ഥാനത്തെ 140 എംഎല്‍എ മാര്‍ക്കും അസോസിയേഷന്‍ നിവേദനം നല്‍കി.
0 Comments