Breaking...

9/recent/ticker-posts

Header Ads Widget

ചികിത്സാ പിഴവിനെതിരെ പ്രതിഷേധവുമായി ഹ്യൂമന്‍ റൈറ്റ്‌സ് ഓര്‍ഗനൈസേഷന്‍.


ഡോക്ടറുടെ ചികിത്സാ പിഴവിനെതിരെ പ്രതിഷേധവുമായി ഹ്യൂമന്‍ റൈറ്റ്‌സ് ഓര്‍ഗനൈസേഷന്‍. പാലാ മൂന്നാനിയില്‍ സ്വകാര്യ ചികിത്സാ കേന്ദ്രം നടത്തുന്ന ഡോക്ടറുടെ ചികിത്സയിലെ അപാകതകള്‍ മൂലം മോളി തോമസ്, ജെയിംസ് എന്നിവര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായും തങ്കപ്പന്‍ എന്നയാള്‍ ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്നതായും ഹ്യൂമന്‍ റൈറ്റ്‌സ് ഓര്‍ഗനൈസേഷന്‍ ഭരവാഹികള്‍ പറഞ്ഞു.സംഭവത്തെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് പാലാ പോലീസ് സ്‌റ്റേഷനിലും, പാലാ നഗരസഭാ അധികൃതര്‍ക്കും ഓര്‍ഗനൈസേഷന്‍ പരാതി നല്‍കി.ഹ്യൂമന്‍ റൈറ്റ്‌സ് ഓര്‍ഗനൈസേഷന്‍ ദേശീയ പ്രസിഡന്റ് ജാസിം ഖണ്ടല്‍ , സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് പുരുഷോത്തമന്‍ നായര്‍, സംസ്ഥാന വൈസ് പ്രസിഡന്റ് ഷാജി വയനാട്, വനിതാ വിഭാഗം സംസ്ഥാന പ്രസിഡന്റ് അജിതാ എസ് വൈസ് പ്രസിഡന്റ് ഡോ ഗീതാ പദ്മന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരാതി നല്‍കിയത്.




Post a Comment

0 Comments