സുപ്രീം കോടതിയില്‍ സംസ്ഥാനസര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂല്‌ത്തെക്കുറിച്ചുള്ള വാര്‍ത്ത മാധ്യമങ്ങള്‍ വളച്ചൊടിക്കുകയായിരുന്നു എന്ന് ജോസ് കെ മാണി...സത്യവാങ്ങ്മൂലത്തില്‍ ഒരിടത്തും മാണിസാറിന്റെ പേര് പരാമര്‍ശിച്ചിട്ടില്ലന്ന് ജോസ് കെ മാണി .മാണി സാര്‍ കുറ്റക്കാരനാണെന്ന് പറഞ്ഞിട്ടില്ല.എല്‍.ഡി.എഫ് കണ്‍വീനര്‍ ശ്രീ. എ. വിജയരാഘവന്‍ ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഇന്ന് വ്യക്തമാക്കിയിട്ടുണ്ട്. സുപ്രിംകോടതിയില്‍ നടന്ന വാദത്തിന്റെ വിശദാംശങ്ങള്‍ പാര്‍ട്ടി മനസ്സിലാക്കിയിട്ടുണ്ട്. വാര്‍ത്ത, മാധ്യമങ്ങള്‍ വളച്ചൊടിക്കുകയായിരുന്നു എന്നാണ് മനസ്സിലാക്കുന്നതെന്നും, മാണി സാറിന്റെ പേര് രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള നീക്കം വിലപോവില്ലന്നും ജോസ് കെ മാണി പറഞ്ഞു.എല്‍.ഡി.എഫ് സര്‍ക്കാരും, യു.ഡി.എഫ് സര്‍ക്കാരും നടത്തിയ രണ്ട് അന്വേഷണത്തിലും കെ എം മാണി ഒരു തരത്തിലും തെറ്റുകാരനല്ല എന്ന് കണ്ടെത്തുകയും, ഹൈക്കോടതി ഇത് ശരിവെയ്ക്കുകയും ചെയ്തിട്ടുള്ളതാണന്നും ജോസ് കെ മാണി പറഞ്ഞു.





0 Comments