പാലാ :കടപ്പാട്ടൂര്‍ മഹാദേവക്ഷേത്ര ക്ഷേത്രത്തിലെ വിഗ്രഹ ദര്‍ശന ദിനം നാളെ ഭക്തിനിര്‍ഭരമായി ആചരിക്കും.
ചടങ്ങുകള്‍ക്ക് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പറമ്പൂരില്ലം നീലകണ്ഠന്‍ നാരായണന്‍ ഭട്ടതിരിപ്പാടും, മേല്‍ശാന്തി പത്മനാഭന്‍ പോറ്റിയും മുഖ്യകാര്‍മ്മികത്വം വഹിക്കും.
രാവിലെ 3 30 ന് പള്ളിയുണര്‍ത്തല്‍, നാലിന് നടതുറക്കല്‍, നിര്‍മ്മാല്യദര്‍ശനം, തുടര്‍ന്ന് വിശേഷാല്‍ പൂജകള്‍, അഭിഷേകങ്ങള്‍, ഹോമം. 6ന് ഉഷപൂജ
ഉച്ചയ്ക്ക് 12 30ന് ഇരുപത്തിയഞ്ച് കലശപൂജ, 1.15ന് കലശാഭിഷേക ത്തോടുകൂടി ഉച്ചപൂജ 2.30 ന് വിശേഷാല്‍ ദീപാരാധന.ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പറമ്പൂരില്ലം നീലകണ്ഠന്‍ നാരായണന്‍ ഭട്ടതിരിപ്പാടിന്റെയും, മേല്‍ശാന്തി പത്മനാഭന്‍ പോറ്റി യുടെയും മുഖ്യകാര്‍മികത്വത്തില്‍ നടക്കും. വൈകിട്ട് 6 45ന് ദീപാരാധന, 8ന് നട അടക്കല്‍.
കോവിഡ് മാനദണ്ഡം പാലിച്ച് വിഗ്രഹ ദര്‍ശന ദിനത്തോടനുബന്ധിച്ചുള്ള മഹാപ്രസാദ ഊട്ട് ഉള്‍പ്പടെയുള്ള ആഘോഷങ്ങള്‍ ഒഴിവാക്കിയതായി ദേവസ്വം പ്രസിഡണ്ട് സി പി ചന്ദ്രന്‍ നായര്‍, സെക്രട്ടറി എസ് ഡി സുരേന്ദ്രന്‍ നായര്‍ ഖജാന്‍ജി സാജന്‍ ജി ഇടച്ചേരില്‍ എന്നിവര്‍ അറിയിച്ചു.





0 Comments