Breaking...

9/recent/ticker-posts

Header Ads Widget

കടപ്പാട്ടൂര്‍ ശ്രീമഹാദേവന്റെ 61-ാമത് വിഗ്രഹദര്‍ശനദിനം ബുധനാഴ്ച


കടപ്പാട്ടൂര്‍ ശ്രീമഹാദേവന്റെ 61-ാമത് വിഗ്രഹദര്‍ശനദിനം ബുധനാഴ്ച ഭക്തിനിര്‍ഭരമായി ആഘോഷിക്കും. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ കോവിഡ്  മാനദണ്ഡങ്ങള്‍ പാലിച്ച് ജൂലൈ  14-ാം തീയതി  ആചാരപരമായ  ക്ഷേത്ര ചടങ്ങുകള്‍ മാത്രമായാണ്  വിഗ്രഹ ദര്‍ശനദിനം ആചരിക്കുന്നത്. ചടങ്ങുകള്‍ക്ക് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പറമ്പൂരില്ലം നീലകണ്ഠന്‍ നാരായണന്‍ ഭട്ടതിരിപ്പാടും, മേല്‍ശാന്തി പത്മനാഭന്‍ പോറ്റിയും മുഖ്യകാര്‍മ്മികത്വം വഹിക്കും. കോവിഡ് മാനദണ്ഡം പാലിച്ച്   വിഗ്രഹ ദര്‍ശന ദിനത്തോടനുബന്ധിച്ചുള്ള മഹാപ്രസാദഊട്ട് ഉള്‍പ്പടെയുള്ള ആഘോഷങ്ങള്‍ ഒഴിവാക്കിയതായി ദേവസ്വം പ്രസിഡണ്ട് സി പി ചന്ദ്രന്‍ നായര്‍, സെക്രട്ടറി എസ്  ഡി സുരേന്ദ്രന്‍ നായര്‍  ഖജാന്‍ജി സാജന്‍ ജി ഇടച്ചേരില്‍ എന്നിവര്‍  അറിയിച്ചു.




Post a Comment

0 Comments