ഡല്‍ഹിയില്‍ കത്തോലിക്കാ ദേവാലയം തകര്‍ത്ത സംഭവത്തില്‍ പ്രതിഷേധിച്ച് കേരളാ കോണ്‍ഗ്രസ് നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ധര്‍ണ്ണ നടത്തി. പ്രസിഡന്റ് ജോര്‍ജ് പുളിങ്കാടിന്റെ നേതൃത്വത്തില്‍ നടന്ന ധര്‍ണ്ണ പാര്‍ട്ടി സെക്രട്ടറി ജനറല്‍ ജോയി എബ്രാഹം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പില്‍ മുഖ്യ പ്രസംഗം നടത്തി. തോമസ് ഉഴുന്നാലില്‍, ജോസഫ് കണ്ടത്തില്‍, ജയിംസ് തെക്കേല്‍ , പ്രസാദ് ഉരുളികുന്നം, തങ്കച്ചന്‍ മണ്ണൂശ്ശേരി, കെ.സി കുഞ്ഞുമോന്‍, ജോസ് വേരനാനി, മൈക്കിള്‍ കാവുകാട്ട്, ജോര്‍ജ് തെങ്ങുംപള്ളില്‍ എന്നിവര്‍ നേതൃത്വം നല്‍കി.





0 Comments