Breaking...

9/recent/ticker-posts

Header Ads Widget

മാണി സാറിനെ അഴിമതിക്കാരനായി ചിത്രീകരിച്ച് അക്ഷേപിക്കാന്‍ ശ്രമിക്കുകയാണ് എല്‍ ഡി എഫ്


കെ.എം.മാണിയോട് രാഷ്ട്രീയ വൈരാഗ്യം തീര്‍ത്ത എല്‍ഡി എഫ് മരണ ശേഷവും അദ്ദേഹത്തെ ക്രൂരമായി അധിക്ഷേപിക്കുന്നത് അവസാനിപ്പിക്കണമെന്ന് കേരളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പില്‍. ആത്മാഭിമാനമുണ്ടെങ്കില്‍ ജോസ് കെ മാണിയും കൂട്ടരും  മാണി സാറിനെ വീണ്ടും അധിക്ഷേപിച്ച  എല്‍ഡിഎഫില്‍ നിന്ന്  രാജി വെച്ച് പുറത്തു വരണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. നിയമസഭയിലെ കൈയ്യാങ്കളി കേസില്‍ മാണി സാറിനെ അഴിമതിക്കാരനായി വീണ്ടും ചിത്രീകരിച്ച്  അക്ഷേപിക്കാന്‍ ശ്രമിക്കുകയാണ് എല്‍ ഡി എഫ് എന്നും അദ്ദേഹം പറഞ്ഞു.. മാണി സാറിന്റെ കബറിടത്തില്‍ പാലായിലെ കേരളാ കോണ്‍ഗ്രസ് നേതാക്കളുടെ നേതൃത്വത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു സജി മഞ്ഞക്കടമ്പില്‍. സന്തോഷ് കാവുകാട്ട്, പ്രസാദ് ഉരുളികുന്നം, ജോസ് എടേട്ട്, ജോബി കുറ്റിക്കാട്ട്,  മത്തച്ചന്‍ പുതിയിടത്തുചാലില്‍, ഔസേപ്പച്ചന്‍ മഞ്ഞക്കുന്നേല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.




Post a Comment

0 Comments