കിടങ്ങൂര്‍ കളപ്പുരയ്ക്കല്‍ സന്തോഷ് എന്ന 56 കാരനെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പഴയ പാലാ റോഡരികിലെ പാല മരത്തില്‍ ഇന്ന് പുലര്‍ച്ചെയാണ് സന്തോഷിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സാമ്പത്തിക ബാധ്യതകളെ തുടര്‍ന്നാണ് ആത്മഹത്യയെന്ന് കരുതപ്പെടുന്നത്. കിടങ്ങൂര്‍ പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹം കോട്ടയം ജനറല്‍ ആശുപത്രിയില്‍ കോവിഡ് പരിശോധനക്ക് ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകും.





0 Comments