Breaking...

9/recent/ticker-posts

Header Ads Widget

കണ്ടക്ടര്‍ക്ക് മദ്യപന്റെ അക്രമത്തില്‍ പരിക്കേറ്റു

പാലാ കെഎസ്ആര്‍ടിസി ഡിപ്പോയിലെ കണ്ടക്ടര്‍ക്ക് ഡ്യൂട്ടിയ്ക്കിടയില്‍ മദ്യപന്റെ അക്രമത്തില്‍ പരിക്കേറ്റു. പാലാ കോഴിക്കോട് റൂട്ടില്‍ സര്‍വീസ് നടത്തിയ ഫാസ്്റ്റ് പാസഞ്ചറിലെ കണ്ടക്ടര്‍ സന്തോഷിനാണ് മലപ്പുറം പുത്തനത്താണിയില്‍ വച്ച്് പരിക്കേറ്റത്. മദ്യപിച്ച് ബസില്‍ കയറിയആള്‍ മദ്യം വാങ്ങുമ്പോള്‍ നികുതി നല്കിയിട്ടുള്ളതിനാല്‍ ടിക്കറ്റെടുക്കാനാകില്ലെന്ന് കണ്ടക്ടറോട് പറയുകയും തുടര്‍ന്ന് ഇയാളെ ബസില്‍ നിന്നും ഇറക്കിവിടുകയുമായിരുന്നു. പുറത്തിറങ്ങിയ ഇയാള്‍ ബസിന് നേരെ നടത്തിയ കല്ലെറിലാണ് കണ്ടക്ടര്‍ക്ക് പരിക്കേറ്റത്. വായില്‍ 23-ഓളം തുന്നലുകളുണ്ട്. അക്രമം നടത്തി കടന്നുകളഞ്ഞ ഇയാളെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ആരംഭിച്ചു.




Post a Comment

0 Comments