Breaking...

9/recent/ticker-posts

Header Ads Widget

കെഎസ്ആര്‍ടിസി ബസ് ട്രാന്‍സ്ഫോര്‍മറില്‍ ഇടിച്ച് ഡ്രൈവറുള്‍പ്പെടെ 9 പേര്‍ക്ക് പരിക്ക്

കെഎസ്ആര്‍ടിസി ബസ് ട്രാന്‍സ്ഫോര്‍മറില്‍ ഇടിച്ച് ഡ്രൈവറുള്‍പ്പെടെ 9 പേര്‍ക്ക് പരിക്ക്. ഇന്ന് രാവിലെ കോട്ടയം -പുതുപ്പള്ളി റൂട്ടില്‍ കന്നുകുഴി വളവിലാണ് അപകടം. മല്ലപ്പള്ളിയില്‍നിന്നും കോട്ടയത്തേക്കു വരികയായിരുന്ന ബസാണ് അപകടത്തില്‍പെട്ടത്. വളവില്‍ വച്ച് ഡ്രൈവറുടെ സീറ്റിന്റെ ഡോര്‍ തുറന്നുപോയതോടെ അതടയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് ബസ് ട്രാന്‍സ്ഫോര്‍മറിലും മരത്തിലുമായി ഇടിച്ച് നില്‍ക്കുകയായിരുന്നു. അപകടത്തില്‍ ട്രാന്‍സ്ഫോര്‍മര്‍ പൂര്‍ണമായി തകര്‍ന്നു.  പ്രദേശത്തെ വൈദ്യുതി ബന്ധം തടസ്സപ്പെട്ടു. പരുക്കേറ്റവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം.



Post a Comment

0 Comments