വിദ്യാഭ്യാസ മേഖലയിലെ വിവിധ വിഷയങ്ങളില്‍ പരിഹാരം ആവശ്യപ്പെട്ട് കെ.എസ്.ടി.യു പാല ഡി.ഇ.ഒ..ഓഫീസിന് മുന്‍പില്‍ നില്‍പ് സമരം നടത്തി. കെ.എസ്.ടി.യു സംസ്ഥാന സെക്രട്ടറി ടി.എ.നിഷാദ് ഉദ്ഘാടനം ചെയ്തു. അധ്യാപകര്‍ക്ക് നിയമന അംഗീകാരം നല്‍കുക - ശമ്പളം നല്‍കുക, വിദ്യാര്‍ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കുക, പ്രധാന അധ്യാപക - സഹ അധ്യാപക തസ്തികകള്‍ അടിയന്തരമായി നികത്തുക, ഓണ്‍ലൈന്‍ പഠനം കാര്യക്ഷമമാക്കാന്‍ കോവിഡ് ഡ്യൂട്ടിക്ക് നിയോഗിച്ച അധ്യാപകരെ തിരിച്ച് സ്‌കൂളുകളില്‍ എത്തിച്ച് വിദ്യാര്‍ഥികള്‍ക്ക് സേവനം ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം. ജില്ലാ പ്രസിഡണ്ട് നാസര്‍ മുണ്ടക്കയം അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളായ തൗഫീഖ് കെ. ബഷീര്‍, എന്‍.വൈ.ജമാല്‍ , ടി.എ.അബ്ദുല്‍ ജബ്ബാര്‍ , കെ.എ. സനത്കുമാര്‍ ,കമല്‍ഹാസന്‍ , സാബു .കെ.എ. എന്നിവര്‍ സംസാരിച്ചു.





0 Comments