Breaking...

9/recent/ticker-posts

Header Ads Widget

ലാപ്‌ടോപ്പും പഠനോപകരണങ്ങളും വിതരണം ചെയ്തു.



ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റി എസ് സി വിഭാഗം വിദ്യാര്‍ഥികള്‍ക്ക് ലാപ്‌ടോപ്പും പഠനോപകരണങ്ങളും വിതരണം ചെയ്തു. ഏറ്റുമാനൂര്‍ മുനിസിപ്പല്‍ കൗണ്‍സില്‍ ഹാളില്‍ വെച്ച് ചേര്‍ന്ന യോഗത്തില്‍ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീമതി ജിജി ചാവറ അധ്യക്ഷയായിരുന്നു. പദ്ധതിയുടെ ഉദ്ഘാടനം ലാപ്‌ടോപ്പ് നല്‍കിക്കൊണ്ട് മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ശ്രീമതി ലൗലി ജോര്‍ജ് നിര്‍വഹിച്ചു. പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ വി എസ് വിശ്വനാഥന്‍ സ്വാഗതമാശംസിച്ചു. വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശ്രീമതി അജിത ഷാജി കൗണ്‍സിലര്‍ ശ്രീമതി നാന്‍സി ജയ്‌മോന്‍, പ്രോജക്ട് കോഡിനേറ്റര്‍ ശാരി ആശ പ്രീതി തുടങ്ങിയവര്‍ പങ്കെടുത്തു 9 വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ്പും 10 ലക്ഷം രൂപയുടെ സ്‌കോളര്‍ഷിപ്പും വിതരണം ചെയ്തു.




Post a Comment

0 Comments