കിടങ്ങൂര്‍ പി.കെ.വി ലൈബ്രറിയില്‍ വായന പക്ഷാചരണ സമാപനം നടന്നു.പി.എന്‍ പണിക്കരുടെ ചരമദിനമായ ജൂണ്‍ 19ന് ആരംഭിച്ച വായനാ പക്ഷാചരണം ഐ.വി ദാസിന്റെ ജന്മദിനമായ ജൂലൈ 7നാണ് സമാപിച്ചത്. ഗൂഗിള്‍ പ്ലാറ്റ്‌ഫോമില്‍ നടന്ന സമാപന സമ്മേളനം മീനച്ചില്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി റോയി ഫ്രാന്‍സിസ് ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് വി ഗീത അദ്ധ്യക്ഷയായിരുന്നു.ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ബാബു കെ ജോര്‍ജ്ജ്, ഐവി ദാസ് അനുസ്മരണ പ്രഭാഷണം നടത്തി. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ ജോയിന്റ് സെക്രട്ടറി സി.കെ ഉണ്ണികൃഷ്ണന്‍ ആശംസാ സന്ദേശം നല്‍കി. എന്‍.എസ് ഗോപാലകൃഷ്ണന്‍ നായര്‍, ഗോപിനാഥന്‍ നായര്‍, ദേവനന്ദ എസ്, ആര്‍ദ്ര ബി, കൃഷ്ണ പി രാജീവ് എന്നിവര്‍ തങ്ങള്‍ വായിച്ചതില്‍ എറ്റവും മൂല്യവത്തായ ഗ്രന്ഥത്തെക്കുറിച്ച് വിശദീകരിച്ചു. ലൈബ്രറി സെക്രട്ടറി ഷീലാ റാണി നന്ദി പ്രകാശനം നിര്‍വ്വഹിച്ചു.