Breaking...

9/recent/ticker-posts

Header Ads Widget

മാന്നാറില്‍ കനത്ത മഴയെ തുടര്‍ന്ന് മതില്‍ ഇടിഞ്ഞുവീണു.


മാന്നാറില്‍ കനത്ത മഴയെ തുടര്‍ന്ന് മതില്‍ ഇടിഞ്ഞുവീണു. മാന്നാര്‍ സെന്റ്‌മേരീസ് പള്ളിക്ക് മുന്നിലുള്ള പൈപ്പ് വേലിയും, മതിലും 30 അടി താഴേക്ക് ഇടിഞ്ഞുവീണു. പള്ളിയോട് ചേര്‍ന്ന് കിടക്കുന്ന പുറംപോക്ക് ഭൂമിയില്‍ സ്ഥിതി ചെയ്യുന്ന കൂറ്റന്‍ മരം ഏതു നിമിഷവും കടപുഴകി വീഴാവുന്ന സ്ഥിതിയിലാണ്.തൊട്ടു താഴെ താമസിക്കുന്ന ഇന്ദീവരത്തില്‍ ഭക്തവത്സലന്റെ വീടിന് മുകളിലേക്ക് പതിക്കുന്ന വിധത്തില്‍ ഭീഷണിയായി നില്‍ക്കുകയാണ്.അപകടഭീഷണി മാറുന്നതുവരെ ഭക്തവാത്സലനെയും കുടുംബത്തെയും അയല്പക്കത്തെ വീട്ടിലേക്ക് മാറ്റി താമസിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു.വിവരമറിഞ്ഞ് കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി സുനില്‍, ജില്ലാപഞ്ചായത്ത് മെമ്പര്‍ ജോസ് പുത്തന്‍കാലാ, ഗ്രാമപഞ്ചായത് പ്രസിഡന്റ് സൈനമ്മ ഷാജു, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നയന ബിജു, വാര്‍ഡ് മെമ്പര്‍മാരായ സ്റ്റീഫന്‍ പാറാവേലി, നോബി മുണ്ടക്കന്‍, സിപിഐഎം ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ കെ.ബി ശശിധരന്‍, ലെനു മാത്യു എന്നിവര്‍ സ്ഥലത്തെത്തി അപകടവസ്ഥയിലുള്ള മരങ്ങള്‍ വെട്ടി മാറ്റുന്നതിനായുള്ള നടപടികള്‍ സ്വീകരിച്ചു.




Post a Comment

0 Comments