മൂന്നിലവ് പഴുക്കാക്കാനത്ത് ഡാം നിര്‍മ്മിക്കാനുള്ള നീക്കത്തില്‍ പ്രദേശവാസികളുടെ പ്രതിഷേധം. ഡാം നിര്‍മ്മിക്കാനുദ്ദേശിക്കുന്ന സ്ഥലം സന്ദര്‍ശിക്കാനെത്തിയ ജലസേചന വകുപ്പ് ചീഫ് എഞ്ചിനിയറെയും പൂഞ്ഞാര്‍ എംഎല്‍എ സെബാസ്റ്റ്യന്‍ കുളത്തുങ്കലിനെയും നാട്ടുകാര്‍ തടഞ്ഞു. പഞ്ചായത്തംഗം ജാന്‍സി ഡാനിയേലിന്റെ നേതൃത്വത്തിലാണ് നാട്ടുകാര്‍ പ്രതിഷേധവുമായെത്തിയത്. പഴുക്കാക്കാനത്ത് ഡാം നിര്‍മ്മിച്ചാല്‍ നിരവധി വീടുകള്‍ വെള്ളത്തിനടിയിലാകുമെന്നും ഡാം നിര്‍മ്മിക്കാന്‍ അനുവദിക്കില്ലെന്നുമാണ് നാട്ടുകാരുടെ നിലപാട്. പാലാ എംഎല്‍എ യെയും ജില്ലാ പഞ്ചായത്തംഗത്തെയും അറിയിക്കാതെയാണ് ജലസേചന വകുപ്പ് ചീഫ് എഞ്ചിനിയര്‍ സന്ദര്‍ശനത്തിനെത്തിയതെന്നും ആക്ഷേപം ഉയര്‍ന്നു. പടിഞ്ഞാറന്‍ മേഖലയിലെ വെള്ളപ്പൊക്ക ഭീഷണിക്ക് പരിഹാരമാകുന്ന പഴുക്കാക്കാനം ഡാം നിര്‍മ്മാണം ഉടന്‍ ആരംഭിക്കണമെന്ന് അപ്പര്‍ കുട്ടനാടന്‍ വികസ സമിതി ആവശ്യപ്പെട്ടിരുന്നു.





0 Comments