Breaking...

9/recent/ticker-posts

Header Ads Widget

നിധികയുടെ വീട് മന്ത്രി വി എന്‍ വാസവന്‍ സന്ദര്‍ശിച്ചു


ജര്‍മനിയില്‍ മരണമടഞ്ഞ ആപ്പാഞ്ചിറ പൂഴിക്കോല്‍ മുടക്കാമ്പുറത്ത് നിധികയുടെ വീട് മന്ത്രി വി എന്‍ വാസവന്‍ സന്ദര്‍ശിച്ചു. നിധികയുടെ മാതാപിതാകകളായ ബെന്നി എബ്രഹാമിനോടും ട്രീസയോടും മന്ത്രി അനുശോചനം അറിയിച്ചു. ജില്ലാ കളക്ടര്‍ എം അഞ്ജനയും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. ജര്‍മ്മനിയിലെ കീല്‍, ക്രിസ്ത്യന്‍ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍ മെഡിക്കല്‍ ലൈഫ് സയന്‍സ് വിദ്യാര്‍ത്ഥിനിയായിരുന്ന നിധികയെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹം നാട്ടിലെത്തിക്കാന്‍ നടപടികളാരംഭിച്ചതായി വീട് സന്ദര്‍ശിച്ച മോന്‍സ് ജോസഫ് എംഎല്‍എ പറഞ്ഞു.




Post a Comment

0 Comments