പാലാ ബൈപ്പാസ് റോഡില്‍ ഓവുചാലിന്റെ മൂടി റോഡ് നിരപ്പില്‍നിന്നും ഉയര്‍ന്ന് നില്‍ക്കുന്നത് അപകടഭീഷണിയാകുന്നു. ളാലം പള്ളിക്ക് സമീപമാണ് റോഡില്‍ ഇരുമ്പ് ഗ്രില്ല് ഉയര്‍ന്ന് നില്‍ക്കുന്നത്. വാഹനങ്ങള്‍ ഗ്രില്ലില്‍ തട്ടി അപകടപ്പെടുന്നതും കാല്‍നടക്കാര്‍ക്ക് പരിക്ക് പറ്റുന്നതും പതിവാകുകയാണ്. ബൈപ്പാസ് റോഡിന്റെ ഈ ഭാഗത്തെ വീതികുറവ് പരിഹരിക്കാന്‍ നടപടികള്‍ വൈകുന്ന സാഹചര്യത്തില്‍ റോഡിലെ അപകടക്കെണി ഒഴിവാക്കാന്‍ പിഡബ്ല്യു ഡി അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ആവശ്യം ഉയരുന്നു.





0 Comments