Breaking...

9/recent/ticker-posts

Header Ads Widget

പാലായില്‍ ബൈക്ക് യാത്രികനെ ഇടിച്ചു വീഴ്ത്ത്തി നിര്‍ത്താതെ പോയ കാറും, ഡ്രൈവറും പോലീസ് കസ്റ്റഡിയില്‍...

പാലായില്‍ ബൈക്ക് യാത്രക്കാരനെ പുറകില്‍ നിന്നും ഇടിച്ചു വീഴ്ത്തി നിര്‍ത്താതെ പോയ കാറും, ഡ്രൈവറേയും പിടികൂടി. ജൂലൈ മാസം ആറാം തീയതി രാത്രി പാലാ പ്രൈവറ്റ് ബസ്സ് സ്റ്റാന്‍ഡിനു മുന്‍വശം വെച്ച് ബൈക്ക് യാത്രക്കാരനെ പുറകിലൂടെ അമിത വേഗതയിലെത്തി ഇടിച്ചു വീഴ്ത്തി നിര്‍ത്താതെ ഓടിച്ചുപോയ ക്രേറ്റാ കാറും ഉടമ പാലാ കിഴതടിയൂര്‍ കല്ലറക്കല്‍ സോജന്‍ സെബാസ്റ്റ്യനെയുമാണ് പാലാ പോലീസ് ഇന്‍സ്പെക്ടര്‍ ടോംസണ്‍ കെ.പീറ്ററിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. പാലായിലെ വെള്ളരിങ്ങാട്ട് ഇലക്ടിക്കല്‍സ് എന്ന സ്ഥാപനം നടത്തുന്ന വള്ളിച്ചിറ സ്വദേശി സിറിയക് കട അടച്ചു വീട്ടിലേക്ക് ബൈക്കില്‍ പോകുന്ന വഴിയാണ് അപകടത്തില്‍ പരിക്ക് പറ്റിയത്. എസ്.ഐ മാരായ അഭിലാഷ് എം.ഡി, തോമസ് സേവ്യര്‍,  സിബിമോന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ഷെറിന്‍ സ്റ്റീഫന്‍ എന്നിവര്‍ ചേര്‍ന്നാണ് അന്വേഷണം നടത്തിയത്.








Post a Comment

0 Comments