പാലാ ജനമൈത്രി പോലീസിന്റെയും സന്മനസ്സ് കൂട്ടായ്മയുടെയും ആഭിമുഖ്യത്തില്‍ ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്തു. കൊട്ടാരമറ്റം പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിന് സമീപത്തെ ഓട്ടോ സ്റ്റാന്‍ഡിലെ ഡ്രൈവര്‍മാര്‍ക്കാണ് കിറ്റുകള്‍ നല്‍കിയത്. പാലാ എസ് എച്ച് ഒ  കെ.പി ടോംസൺ വിതരണോത്ഘാടനം നിര്‍വ്വഹിച്ചു. ജനമൈത്രി സിആര്‍ഒ എ റ്റി ഷാജിമോന്‍, ബീറ്റ് ഓഫീസര്‍ പ്രഭു കെ ശിവറാം, അജേഷ് കുമാര്‍, സന്മനസ്സ് ജോര്‍ജ്ജ് , മനോജ് വള്ളിച്ചിറ, ബി ആര്‍ രാജേഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു.