പെട്രോളിയം പാചക വാതക വില വര്‍ദ്ധനവിനെതിരെ ജനാധിപത്യ കേരള കോണ്‍ഗ്രസ് പാലാ നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ പാലാ ഹെഡ് പോസ്റ്റോഫീസിന് മുന്നില്‍ ധര്‍ണ്ണ നടത്തി. കോട്ടയം ജില്ല സെക്രട്ടറി ഔസേപ്പച്ചന്‍ ഓടക്കല്‍ ധര്‍ണ ഉദ്ഘാടനം ചെയ്തു നിയോജകമണ്ഡലം പ്രസിഡന്റ് വി എല്‍ സെബാസ്റ്റ്യന്‍ അദ്ധ്യക്ഷനായിരുന്നു. സംസ്ഥാന സമിതിയംഗം രാജന്‍ ആരംപുളിക്കല്‍, രാജേഷ് തലനാട്, റോയി പാലാ, ജോഷി പൂവരണി, മഞ്ചു ജോഷി എന്നിവര്‍ പങ്കെടുത്തു





0 Comments