വൈക്കം എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ മജു. റ്റി.എം ന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡിലാണ് വൈക്കം താലൂക്കില്‍ വെള്ളൂര്‍ വില്ലേജില്‍ ഇറുമ്പയം കല്ലുവേലില്‍ അനില്‍ ചാക്കോയുടെ വീട്ടില്‍ നിന്നും വീടിന്റെ അടുത്തുള്ള ഷെഡില്‍ നിന്നുമായി 35 ലിറ്റര്‍ വാറ്റ് ചാരായവും 01.415 കി.ഗ്രാം ഗഞ്ചാവും 6 പാക്കറ്റ് ഹാന്‍സും വാറ്റുപകരണവും പിടിച്ചെടുത്തത്. പ്രതി അനില്‍ ചാക്കോയ്ക്ക് എതിരെ അബ്കാരി ആക്റ്റിലെ സെക്ഷന്‍ 8 (1)&(2), 55 g, NDPS ആക്റ്റിലെ സെക്ഷന്‍.20 (b)(ii)(B) എന്നീ വകുപ്പുകള്‍ പ്രകാരം കേസ് എടുത്തു. പ്രതിയെ അറസ്റ്റ് ചെയ്യുവാന്‍ സാധിച്ചിട്ടില്ല. വില്പന ലക്ഷ്യം വച്ചു 35 ചെറിയ പായ്ക്കറ്റുകളിലായി സൂക്ഷിച്ച നിലയിലാണ് ഗഞ്ചാവ് കണ്ടത്. പിടിച്ചെടുത്ത ഗഞ്ചാവിന് വിപണിയില്‍ ഒന്നര ലക്ഷം രൂപ വരെ വിലവരുമെന്ന് കണക്കാക്കുന്നു. വില്പനക്കായി വാറ്റി സൂക്ഷിച്ച ചാരായവും പിടിച്ചെടുത്തു.
അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്പെക്ടര്‍ അനില്‍കുമാര്‍.കെ.എസ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ രതീഷ്‌കുമാര്‍.പി, തന്‍സിര്‍.ഇ.എ, ശ്യാംകുമാര്‍.എസ്, സനല്‍.എന്‍.എസ് എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു.





0 Comments