Breaking...

9/recent/ticker-posts

Header Ads Widget

കനത്തമഴയില്‍ റോഡ് തോടായി



കനത്തമഴയില്‍ റോഡ് തോടായി മാറുന്നത് യാത്രക്കാരെ വലയ്ക്കുന്നു. മരങ്ങാട്ടുപള്ളി പഞ്ചായത്തിലെ കുറിച്ചിത്താനം ഭാഗത്ത് പലയിടങ്ങളിലും റോഡിലെ വെള്ളക്കെട്ട് മൂലം കാല്‍നട യാത്രക്കാരും ഇരുചക്ര വാഹന യാത്രികരും ദുരിതത്തിലാണ്. റോഡ് വികസനത്തിന്റെ ഭാഗമായി കലുങ്കുകള്‍ അടച്ചതോടെയാണ് മഴവെള്ളം കെട്ടിക്കിടക്കാന്‍ കാരണമായത്. കുറിച്ചിത്താനം എസ്‌കെവി എച്ച്എസ്എസ് ജംഗ്ഷനിലും മണ്ണക്കനാട് റോഡിലും വെള്ളക്കെട്ട് സ്ഥിരം കാഴ്ചയാണ്. റോഡിന്റെ വശങ്ങള്‍ കാടുകയറിക്കിടക്കുന്നതും യാത്ര ദുഷ്‌കരമാക്കുന്നു. റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കാനും മഴവെള്ളം ഒഴുകിപോകാനുള്ള സൗകര്യം ഒരുക്കാനും അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യം ഉയരുന്നു.



Post a Comment

0 Comments