കോട്ടയം പ്രസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ വിക്ടര്‍ ജോര്‍ജ്ജ് അനുസ്മരണം സംഘടിപ്പിച്ചു. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തൂ. നിലപാടുകളോടും കര്‍മ്മമേഖലയോടും നീതി പുലര്‍ത്തിയ വ്യക്തിയായിരുന്നു വിക്ടര്‍ ജോര്‍ജ്ജെന്ന് റോഷി അഗസ്റ്റിന്‍ പറഞ്ഞു. പല ചരിത്ര സംഭവങ്ങളും വിക്ടര്‍ തന്റെ ക്യാമറയില്‍ ഒപ്പിയെടുത്തു. തന്റെ നിലപാടുകളോടും കര്‍മ്മമേഖലയോടും 100 ശതമാനവും നീതി പുലര്‍ത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞു. സൗഹൃദങ്ങള്‍ കാത്തു സൂക്ഷിക്കുന്നതില്‍ വിക്ടര്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നുവെന്നും റോഷി അഗസ്റ്റിന്‍ പറഞ്ഞു. മാധ്യമ ഫോട്ടോഗ്രഫിയില്‍ തന്റെ മുന്‍ഗാമികളേക്കാള്‍ ഒരു പടികൂടി മുന്നില്‍ നിന്ന് ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്ത വ്യക്തിയാണ് വിക്ടറെന്നും വിടപറഞ്ഞ് 2 പതിറ്റാണ്ടിന് ശേഷവും ഈ രംഗത്ത്് തിളങ്ങുന്ന നക്ഷത്രമായി അദ്ദേഹം ശോഭിക്കുന്നുവെന്നും അനുസ്മരണ പ്രഭാഷണം നടത്തിയ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ പറഞ്ഞു.മോന്‍സ് ജോസഫ് എംഎല്‍എ, പ്രസ് ക്ലബ്ബ് പ്രസിഡന്റ് ജോസഫ് സെബാസ്റ്റ്യന്‍, സെക്രട്ടറി എസ് സനില്‍കുമാര്‍, ട്രഷറര്‍ ദിലീപ് പുരയ്ക്കല്‍, തുടങ്ങിയവര്‍ പങ്കെടുത്തു.





0 Comments