വിക്ടര്‍ ജോര്‍ജ്ജ് അനുസ്മരണം അന്തരിച്ച മുന്‍ കാണക്കാരി പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് ചെറിയാന്റെ ഓര്‍മ്മകളില്‍ നടത്തി. കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച യോഗത്തിലാണ് കാണക്കാരിയുടെ അഭിമാനമായിരുന്നു രണ്ട് വ്യക്തിത്വങ്ങളെയും അനുസ്മരിച്ചത്. കഴിഞ്ഞ കാലങ്ങളില്‍ ബിനോയ് പി. ചെറിയാന്റെ നേതൃത്വത്തിലായിരുന്നു കാണക്കാരി പൗരാവലിയുടെ വിക്ടര്‍ ജോര്‍ജ് അനുസ്മരണ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നത്. അദ്ദേഹത്തിന്റെ മരണത്തെ തുടര്‍ന്ന് വിക്ടര്‍ ജോര്‍ജ് അനുസ്മരണ പരിപാടി കോണ്‍ഗ്രസ് കാണക്കാരി മണ്ഡലം കമ്മിറ്റി ഏറ്റെടുത്ത് നടത്തുകയായിരുന്നു. മണ്ഡലം പ്രസിഡന്റ് പി യു മാത്യു അധ്യക്ഷത വഹിച്ച സമ്മേളനം അഡ്വ. മോന്‍സ് ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. വിക്ടര്‍ ജോര്‍ജിന്റെയും ബിനോയിയുടെയും കുടുംബാംഗങ്ങള്‍ പങ്കെടുത്ത പരിപാടിയില്‍ സക്കറിയ സേവ്യര്‍, മനോജ് ഇടപാടില്‍ റോയി ചാണകപാറ സൈജു കല്ലടയില്‍, സാം കുമാര്‍, തമ്പി കാവുംപറമ്പില്‍, ബ്ലസിമോള്‍ ജോഷി, ആര്‍. അരവിന്ദാക്ഷന്‍ നായര്‍, ജോര്‍ജ് മരങ്ങോലി, ഒ.എം വിശ്വംഭരന്‍, ജോയ് ജോര്‍ജ്, സെബാസ്റ്റ്യന്‍ ജോയി, റെജി ജോസഫ് എന്നിവര്‍ സംസാരിച്ചു.





0 Comments