Breaking...

9/recent/ticker-posts

Header Ads Widget

യൂത്ത് ഫ്രണ്ട് എം ന്റെ ആഭിമുഖ്യത്തില്‍ ധര്‍ണ



പെട്രോളിയം ഉത്പന്നങ്ങളെ ജിഎസ് ടി യില്‍ ഉള്‍പ്പെടുത്താന്‍ തയ്യാറാകാത്തത് കടുത്ത ജന വഞ്ചനയാണെന്ന് മോന്‍സ് ജോസഫ് എംഎല്‍എ. വില വര്‍ധനവില്‍ കയ്യും കെട്ടി നോക്കിനില്‍ക്കുകയാണ് കേന്ദ്ര സര്‍ക്കാരെന്നും പുര കത്തുമ്പോള്‍ വാഴ വെട്ടുന്ന നയമാണ് സംസ്ഥാന സര്‍ക്കാരിന്റേതെന്നും അദ്ദേഹം പറഞ്ഞു. അധിക വരുമാനം വേണ്ടന്ന് വയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകുന്നില്ല. യൂത്ത് ഫ്രണ്ട് എംന്റെ ആഭിമുഖ്യത്തില്‍ പെട്രോള്‍ ഡീസല്‍ വില വര്‍ധനക്കെതിരെ കോട്ടയം ഹെഡ്‌പോസ്‌റ്റോഫീസിന് മു്ന്നില്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു മോന്‍സ് ജോസഫ്. യൂത്ത് ഫ്രണ്ട് ജില്ല പ്രസിഡന്റ് ഷിജു പാറയിടുക്കില്‍ അധ്യക്ഷനായിരുന്നു. കേരള കോണ്‍ഗ്രസ് ജില്ല പ്രസിഡന്റ് സജി മഞ്ഞക്കടമ്പില്‍ മുഖ്യ പ്രഭാഷണം നടത്തി.




Post a Comment

0 Comments