Breaking...

9/recent/ticker-posts

Header Ads Widget

പാലാ ഹെഡ് പോസ്റ്റ് ഓഫീസ് പടിക്കല്‍ പ്രതിഷേധ ധര്‍ണ



പെട്രോള്‍ ഡീസല്‍ വിലവര്‍ധനവിനെതിരെ യൂത്ത് ഫ്രണ്ട് പാല നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ പാലാ ഹെഡ് പോസ്റ്റ് ഓഫീസ് പടിക്കല്‍ പ്രതിഷേധ ധര്‍ണ നടത്തി. യുഡിഎഫ് കോട്ടയം ജില്ലാ ചെയര്‍മാന്‍ സജി മഞ്ഞക്കടമ്പില്‍ ഉദ്ഘാടനം ചെയ്തു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സാധാരണക്കാരുടെ ദുരിതം കാണാതെ പുറം തിരിഞ്ഞ് നില്‍ക്കുകയാണെന്ന് മഞ്ഞക്കടമ്പന്‍ ആരോപിച്ചു.


 വിലവര്‍ധനവ് മൂലം സാധാരണക്കാര്‍ ആത്മഹത്യയുടെ വക്കിലാണെന്നും അദ്ദേഹം പറഞ്ഞു. യൂത്ത് ഫ്രണ്ട് പാല നിയോജക മണ്ഡലം പ്രസിഡണ്ട് ഷിനു  പാലത്തുങ്കല്‍ അധ്യക്ഷനായിരുന്നു. കേരള കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ജോര്‍ജ് പുളിങ്കാട് മുഖ്യ പ്രഭാഷണം നടത്തി. യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി ലിറ്റോ പറക്കേട്ടല്‍, ജോസ് എടേട്ട്, ഷിമ്മി ജോര്‍ജ്, ടോം ജോസഫ്, തുടങ്ങിയവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments