ഏറ്റുമാനൂരിനുസമീപം നൂറ്റൊന്നുകവലയില്‍ കെ.എസ്.ആര്‍.ടി.സി.ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് മൂന്നുപേര്‍ക്ക് ഗുരുതരപരിക്ക്. പിക്കപ്പ് വാനിലുണ്ടായിരുന്ന നീണ്ടൂര്‍ ചാമക്കാല സ്വദേശികളായ ശ്യാം(34), രതീഷ് (40), അന്യസംസ്ഥാനത്തൊഴിലാളിയായ ദീപ് പ്രസാദ് ദാസ്(30) എന്നിവര്‍ക്കാണ് പരിക്കേറ്റത്. രണ്ടുപേരുടെ തലയ്ക്കാണ് പരിക്ക്. കൈക്കും കാലിനും ഒടിവുണ്ട്. ഇവരെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തില്‍ പിക്കപ്പ് വാനിന്റെ മുന്‍വശം പൂര്‍ണമായും തകര്‍ന്നു.
ചൊവ്വാഴ്ച രാത്രി ഒന്‍പതേകാലോടെയാണ് അപകടമുണ്ടായത്. കൊട്ടാരക്കരയില്‍നിന്ന് സുല്‍ത്താന്‍ബത്തേരിക്ക് പോവുകയായിരുന്ന സൂപ്പര്‍ ഡീലക്സ് ബസും ഏറ്റുമാനൂര്‍ ഭാഗത്തുനിന്ന് വരുകയായിരുന്ന പിക്കപ്പുമാണ് കൂട്ടിയിടിച്ചത്. ഫാമിലെ ആവശ്യത്തിനായി ഭക്ഷണാവശിഷ്ടം എടുക്കാന്‍ പോകുകയായിരുന്നു പിക്കപ്പ് വാന്‍. ഏറ്റുമാനൂര്‍ പോലീസും ഹൈവേപോലീസും കോട്ടയത്തുനിന്ന് ഫയര്‍ഫോഴ്സും സ്ഥലത്തെത്തിയിരുന്നു.
0 Comments