Breaking...

9/recent/ticker-posts

Header Ads Widget

ഡിവൈഎഫ്‌ഐ മറ്റക്കര മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അകലക്കുന്നം മുണ്ടന്‍കുന്ന് ആശുപത്രി പരിസരം ശുചീകരിച്ചു


ഡിവൈഎഫ്‌ഐ മറ്റക്കര മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അകലക്കുന്നം മുണ്ടന്‍കുന്ന് ആശുപത്രി പരിസരം ശുചീകരിച്ചു. കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന്റെ കോമ്പൗണ്ടിലെ കാടും പടലും വെട്ടിത്തെളിച്ചു. പാര്‍ക്കിംഗ് ഗ്രൗണ്ടും ഉപയോഗ യോഗ്യമാക്കി. മുപ്പതോളം പ്രവര്‍ത്തകര്‍ ശുചീകരണ പരിപാടിയില്‍ പങ്കുചേര്‍ന്നു. ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റംഗം ജെയ്ക്ക് സി തോമസ് ശുചീകരണ പരിപാടി ഉദ്ഘാടനം ചെയ്തു. സിപിഐ എം മറ്റക്കര ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കെ എസ് ബിനോയ് കുമാര്‍, ഡിഐഎഫ്‌ഐ മേഖല പ്രസിഡന്റ് അജോയ് സണ്ണി, സെക്രട്ടറി അര്‍ജ്ജുന്‍ ബാബു, ഡോ. റെയ്‌സ സെന്‍, നേഴ്‌സിംഗ് ഓഫീസര്‍ സ്വപ്‌ന പി ആര്‍ എന്നിവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments