Breaking...

9/recent/ticker-posts

Header Ads Widget

റോഡരികില്‍ അനധികൃത മദ്യവില്‍പ്പന നടത്തിയ ആളെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു.

റോഡരികില്‍ അനധികൃത മദ്യവില്‍പ്പന നടത്തിയ ആളെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. പിഴക് വിള്ളമാക്കല്‍ ബേബി സേവ്യര്‍ എന്ന ആളെയാണ് വീടിന് സമീപത്ത് റോഡരികില്‍ മദ്യവില്‍പ്പന നടത്തിയതിന് പിടികൂടിയത്. മൂന്നര ലിറ്ററോളം മദ്യവും മദ്യം വിറ്റ വകയില്‍ 250 രൂപയും ഇയാളില്‍ നിന്ന് പിടിച്ചെടുത്തു. മദ്യം പൊതുസ്ഥലത്ത് വച്ച് കഴിച്ച കുറ്റത്തിന് പിഴക് ഓലിക്കല്‍ ജസ്റ്റിന്‍ ജെയിംസിനെയും അറസ്റ്റ് ചെയ്തു. എക്‌സൈസ് പ്രിവന്റിവ് ഓഫീസര്‍ ബി ആനന്ദരാജ് , സിഇഒ മാരായ സാജിദ്, നന്ദു, വനിത സിഇഒ പാര്‍വ്വതി രാജേന്ദ്രന്‍, ഷിബു ജോസഫ്, സി കണ്ണന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.




Post a Comment

0 Comments