Breaking...

9/recent/ticker-posts

Header Ads Widget

സ്ത്രീ സുരക്ഷ നിയമങ്ങള്‍ കാലോചിതമായി പരിഷ്‌ക്കരിക്കണമെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി.

സ്ത്രീ സുരക്ഷ നിയമങ്ങള്‍ കാലോചിതമായി പരിഷ്‌ക്കരിക്കണമെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി. സ്ത്രീകള്‍ക്കെതിരെ അക്രമം നടത്തുന്നവര്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്നും ജോസ് കെ മാണി പറഞ്ഞു. കേരള വനിത കോണ്‍ഗ്രസ് എം നേതൃസമ്മേളനം കോട്ടയത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു ജോസ് കെ മാണി. സംസ്ഥാന പ്രസിഡന്റ് നിര്‍മ്മല ജിമ്മി അധ്യക്ഷയായിരുന്നു. ഡോ. സിന്ധുമോള്‍ ജേക്കബ്, ബെറ്റി ഷാജു, പെണ്ണമ്മ തോമസ്, ബെറ്റി റോയ്, അഡ്വ. മേരി ഹര്‍ഷ, അമ്മിണി തോമസ്, വത്സമ്മ എബ്രഹാം, കേരള കോണ്‍ഗ്രസ് എം സംസ്ഥാന ജനറല്‍ സെക്രട്ടറി ജേക്കബ് തോമസ് അരികുപുറം, സണ്ണി തെക്കേടം, ജോസഫ് ചാമക്കാല തുടങ്ങിയവര്‍ പങ്കെടുത്തു.




Post a Comment

0 Comments