വൈദ്യുതി മേഖലയെ സ്വകാര്യ വത്ക്കരിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ വൈദ്യുതി വകുപ്പ് ജീവനക്കാര്‍ ചൊവ്വാഴ്ച ദേശവ്യാപകമായി പണിമുടക്കും. പണിമുടക്കിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എ ഐ വൈ എഫിന്റെ നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണ നടത്തി. കോട്ടയം സ്റ്റാര്‍ ജംഗ്ഷനില്‍ കെഎസ്ഇബി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയറുടെ കാര്യാലയത്തിന് മുന്നില്‍ നടന്ന പ്രതിഷേധ സമരത്തിന്റെ ഉദ്ഘാടനം അഡ്വ. വി ബി ബിനു നിര്‍വ്വഹിച്ചു. എ ഐ വൈ എഫ് ജില്ല വൈസ് പ്രസിഡന്റ് എബി കുന്നേപ്പറമ്പില്‍, ശരത് മണിമല, ലിജോയ് കുര്യന്‍, രാജീവ് എബ്രഹാം എന്നിവര്‍ പ്രസംഗിച്ചു.
0 Comments