Breaking...

9/recent/ticker-posts

Header Ads Widget

എന്‍വൈസി മോഡി സര്‍ക്കാര്‍ ക്വിറ്റ് ഇന്ത്യ പരിപാടി സംഘടിപ്പിച്ചു.


ക്വിറ്റ് ഇന്ത്യ ദിനത്തില്‍ എന്‍സിപി യുടെ യുവജന വിഭാഗമായ എന്‍വൈസി മോഡി സര്‍ക്കാര്‍ ക്വിറ്റ് ഇന്ത്യ പരിപാടി സംഘടിപ്പിച്ചു. കോട്ടയത്ത് എന്‍സിപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ ആര്‍ രാജന്‍ ഉദ്ഘാടനം ചെയ്തു. ഇന്ധന വില വര്‍ധിപ്പിച്ച് ജനങ്ങളുടെ മൗലിക അവകാശമായ സഞ്ചാര സ്വാതന്ത്ര്യം പോലും തടയുകയാണ് മോഡി സര്‍ക്കാരെന്ന് കെ ആര്‍ രാജന്‍ ആരോപിച്ചു. എന്‍വൈസി ജില്ല പ്രസിഡന്റ് മില്‍ട്ടണ്‍ ഇടശ്ശേരി അധ്യക്ഷനായിരുന്നു. എന്‍സിപി ജില്ല പ്രസിഡന്റ് എസ് ഡി സുരേഷ് ബാബു, നിര്‍വ്വാഹക സമിതിയംഗം ടി വി ബേബി, എന്‍വൈസി സംസ്ഥാന സെക്രട്ടറി അജീഷ് ജിമ്മി ജോര്‍ജ്ജ്, എന്‍സിപി ജില്ല സെക്രട്ടറി രാജേഷ് നട്ടാശ്ശേരി, ജിജിത്ത് മൈലക്കല്‍, ടിറ്റോ ചാണ്ടി, പി എസ് ദീപു, നിബു കോയിത്തറ, എസ് അനന്തകൃഷ്ണന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.





Post a Comment

0 Comments