യൂത്ത് കോണ്‍ഗ്രസിന്റെ അറുപത്തിയൊന്നാം സ്ഥാപക ദിനാചരണം നടന്നു. 1960 ല്‍ ക്വിറ്റ് ഇന്ത്യ ദിനത്തില്‍ സ്ഥാപിതമായ യൂത്ത് കോണ്‍ഗ്രസിന്റെ സ്ഥാപന ദിനാചരണത്തോടനുബന്ധിച്ച് വിവിധ കേന്ദ്രങ്ങളില്‍ പതാക ഉയര്‍ത്തലും പൊതുയോഗവും നടന്നു. കിടങ്ങൂര്‍ ഹൈവേ ജംഗ്ഷനില്‍ നടന്ന യോഗം കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി ബോബി കെ തോമസ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് സെക്രട്ടറി ഗിരീഷ് കുമാര്‍ പതാക ഉയര്‍ത്തി. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് കെ എസ് സൂരജ് അധ്യക്ഷനായിരുന്നു. പോള്‍ ദേവസ്യ, ജിതിന്‍ കുരീക്കാട്ടില്‍, അനന്ദു അനില്‍, തോമസുകുട്ടി, ജ്യോതിഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
0 Comments