മീനച്ചില്‍ താലൂക്ക് ചെത്തു തൊഴിലാളി യൂണിയന്‍ എ ഐ റ്റി യു സി യുടെ നേതൃത്വത്തില്‍ പാലാ ഈരാറ്റുപേട്ട, കുറവിലങ്ങാട് എ ക്‌സൈസ് റെയിഞ്ച് ഓഫീസുകള്‍ക്ക് മുമ്പില്‍ ധര്‍ണ്ണ നടത്തി. പുതിയ ബാര്‍ ലൈസന്‍സ് അനുവദിക്കാതിരിക്കുക, പാരമ്പരാഗത വ്യവസായമായ കള്ള് വ്യവസായത്തെ സംരക്ഷിക്കുക, ടോഡി ബോര്‍ഡ് നടപ്പിലാക്കുക, കള്ളുഷാപ്പുകളുടെ ദൂര പരിധി ഒഴിവാക്കുക, ടോഡി ആക്റ്റ് നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ധര്‍ണ. പാലായില്‍ നടന്ന ധര്‍ണ്ണ സിപിഐ ജില്ല എക്‌സിക്യൂട്ടീവ് അംഗം ബാബു കെ ജോര്‍ജ് ഉദ്ഘാടനം ചെയ്തു. കെ ബി അജേഷ് അദ്ധ്യക്ഷനായിരുന്നു. ഈരാറ്റുപേട്ട റെയ്ഞ്ച് ഓഫീസ് പടിക്കല്‍ നടന്ന ധര്‍ണ്ണ കേരള സ്റ്റേറ്റ് ചെത്തു തൊഴിലാളി ഫെഡറഷന്‍ സംസ്ഥാന സെക്രട്ടറി പി കെ ഷാജകുമാര്‍ ഉദ്ഘാടനം ചെയ്തു. കുറവിലങ്ങാട് നടന്ന സമരം സിപിഐ കടുത്തുരുത്തി മണ്ഡലം സെക്രട്ടറി എന്‍ എം മോഹനന്‍ ഉദ്ഘാടനം ചെയ്തു. വിവിധ ഇടങ്ങളില്‍ നടന്ന സമരങ്ങളില്‍ സിപിഐ പാലാ മണ്ഡലം സെക്രട്ടറി അഡ്വ സണ്ണി ഡേവിഡ്, പൂഞ്ഞാര്‍ മണ്ഡലം സെക്രട്ടറി എം ജി ശേഖരന്‍, ഇ കെ മുജീബ്, എ എന്‍ ബാലകൃഷ്ണന്‍, സിബി ജോസഫ്, പി എന്‍ ശശി , പി എന്‍ ദാസപ്പന്‍, പി എസ് ബാബു, പി എന്‍ പ്രമോദ്, ജോജോ ആളോത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.
0 Comments