ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ബ്ലോക്ക് തല കര്‍ഷകസഭ സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് തോമസ് കോട്ടൂര്‍ അധ്യക്ഷനായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള തിരുവാര്‍പ്പ് , കുമരകം, ഐമനം, അതിരമ്പുഴ , ആര്‍പ്പൂക്കര, നീണ്ടൂര്‍, ഏറ്റുമാനൂര്‍ കൃഷിഭവനുകളിലെ കൃഷി ഓഫീസര്‍മാര്‍ വികസന പദ്ധതികളെക്കുറിച്ച് വിശദീകരിച്ചു. കര്‍ഷകരും കൃഷി വകുപ്പ് ഉദ്യോഗസ്ഥരും ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളും പങ്കെടുത്തു.
0 Comments