കേരള നിയമസഭ തല്ലിത്തകര്‍ത്ത് ജനാധിപത്യ കേരളത്തെ അപമാനിച്ച മന്ത്രി ശിവന്‍കുട്ടി സാക്ഷര കേരളത്തിന് അപമാനമാണെന്ന് യുഡിഎഫ് കോട്ടയം ജില്ലാ ചെയര്‍മാന്‍ സജി മഞ്ഞക്കടമ്പന്‍. മന്ത്രി ശിവന്‍ കുട്ടി രാജിവയ്ക്കണം എന്ന് ആവശ്യപ്പെട്ട് യു ഡി എഫ് കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കങ്ങഴ വില്ലേജ് ഓഫീസ് പിടിക്കല്‍ നടന്ന പ്രതിഷേധസമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ജോ പായിക്കാട്ട് അദ്ധ്യക്ഷനായിരുന്നു. കേരളാ കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് സി.വി.തോമസുകുട്ടി, മുസ്ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് പി.പി.ഇസ്മായില്‍, അഡ്വ. അഭിലാഷ്, പ്രൊഫ. റോണി കെ.ബേബി, തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 Comments