ഏറ്റുമാനൂരില്‍ തെരുവുനായ ശല്യം രൂക്ഷമാകുന്നു. നഗരസഭാ സമുച്ചയത്തിന്റെയും ബസ് സ്റ്റാന്‍ഡിന്റെയും പരിസരങ്ങളിലാണ് നായശല്യം വര്‍ധിക്കുന്നത്. നിരവധിയാളുകള്‍ നടന്നു പോകുന്ന വഴികളിലും പാര്‍ക്ക് ചെയ്ത വാഹനങ്ങളുടെ അടിയിലുമായാണ് ഇവ വിശ്രമസ്ഥലം കണ്ടെത്തുന്നത്. ഏറെ ഭയപ്പെട്ടാണ് കാല്‍നടയാത്രികര്‍ ഇതുവഴി കടന്നുപോകുന്നത്. തെരുവുനായ ശല്യം പരിഹരിക്കാന്‍ അധികൃതര്‍ ഇടപെടണമെന്ന് മുന്‍ കൗണ്‍സിലര്‍ ബിനീഷ് ആവശ്യപ്പെട്ടു.





0 Comments