Breaking...

9/recent/ticker-posts

Header Ads Widget

ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥിനിയെയും കര്‍ഷകരെയും അനുമോദിച്ചു


ഭാരതീയ ജനതാ കര്‍ഷക മോര്‍ച്ച അതിരമ്പുഴ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥിനിയെയും കര്‍ഷകരെയും അനുമോദിച്ചു. സഹദേവന്‍ കുന്നേല്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ബിജെപി മധ്യമേഖല സെക്രട്ടറി ടിഎന്‍ ഹരികുമാര്‍ പ്ലസ്ടു പരീക്ഷയില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥിനി വൃന്ദ അജിമോനെ അനുമോദിച്ചു. ബിജെപി ഏറ്റുമാനൂര്‍ നിയോജക മണ്ഡലം പ്രസിഡന്റ് കെജി ജയചന്ദ്രന്‍ കര്‍ഷകരെ അനുമോദിച്ചു. കര്‍ഷക മോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി നന്ദന്‍ നട്ടാശേരി വൃക്ഷത്തൈ നട്ടു. കര്‍ഷക മോര്‍ച്ച നേതാക്കളായ ബിജുക്കുട്ടന്‍, മുരളീധരന്‍ പേരൂര്‍, രജ്ഞിത് പി തങ്കപ്പന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.




Post a Comment

0 Comments