വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഡിസിഎംഎസ്, സിഡിസി, കെസിസി എന്നി സംഘടകളുടെ നേതൃത്വത്തില്‍ പാലാ ഹെഡ് പോസ്റ്റോഫീന്‍ മുന്‍പില്‍ ധര്‍ണ്ണ നടത്തി. മാര്‍ ജേക്കബ് മുരിക്കന്‍ ധര്‍ണ ഉദ്ഘാടനം ചെയ്തു. 1950 ലെ പ്രസിഡന്‍ഷ്യല്‍ ഓര്‍ഡര്‍ റദ്ദ് ചെയ്യുക, പട്ടികജാതികളിലെ ക്രൈസ്തവരെ പട്ടികജാതി സംവരണത്തിന് അര്‍ഹരാക്കുക, മതവിവേചനം അവസാനിപ്പിക്കുക, തുല്യ നീതി നടപ്പിലാക്കുക എന്നി ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ധര്‍ണ . ഫാ.ജോസ് വടക്കേക്കുറ്റ്, ഡിസിഎം രൂപതാ വൈസ് പ്രസിഡണ്ട് സെലിന്‍ ജോസഫ്, രൂപതാ ഓര്‍ഗനൈസര്‍ പി.ഒ പീറ്റര്‍, അലോഷ്യസ് , അഞ്ജലി സിബി, മാനസി മാത്യു തുടങിയവര്‍ സംസാരിച്ചു.
0 Comments