Breaking...

9/recent/ticker-posts

Header Ads Widget

എല്‍പി സ്‌കൂളിനെ അടച്ചുപൂട്ടല്‍ ഭീഷണിയില്‍നിന്നും സംരക്ഷിക്കാന്‍ DYFI



ളാലം ഗവണ്‍മെന്റ് എല്‍പി സ്‌കൂളിനെ അടച്ചുപൂട്ടല്‍ ഭീഷണിയില്‍നിന്നും സംരക്ഷിക്കാന്‍ ഡിവൈഎഫ്ഐ. 107 വര്‍ഷം പഴക്കമുള്ള പാലായിലെ പ്രഥമ സരസ്വതിനിലയങ്ങളിലൊന്നായ ളാലം സ്‌കൂളിന്റെ സംരക്ഷണ ചുമതല ഡിവൈഎഫ്ഐ ഏറ്റെടുത്തു. ഏഴു വിദ്യാര്‍ഥികളുമായി പ്രവര്‍ത്തിച്ചുവന്ന സ്‌കൂളില്‍നിന്ന് സമീപത്തെ അനാഥാലയത്തിലെ ആറു കുട്ടികളെ മറ്റൊരിടത്തേക്ക് മാറ്റിയതോടെ നിന്നുപോകുമെന്ന അവസ്ഥയിലായിരുന്നു. ജനപ്രതിനിധികളുടെയും സാമൂഹ്യ സംഘടനകളുടെയും നാട്ടുകാരുടെയും പരിശ്രമത്തിലൂടെ ഈ അധ്യയനവര്‍ഷം കുട്ടികളുടെ എണ്ണം പന്ത്രണ്ടായി ഉയര്‍ത്താനായി. മൂന്ന് അധ്യാപകരും നിലവിലുണ്ട്. രണ്ട് വര്‍ഷത്തിനുള്ളില്‍ പ്രവര്‍ത്തന ശേഷിക്കാവശ്യമായ കുട്ടികളെ പ്രവേശിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. സ്‌കൂള്‍ ഹാളില്‍ ചേര്‍ന്ന സമ്മേളനത്തില്‍ എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയ പാലാ മുനിസിപ്പല്‍ പ്രദേശത്തെ വിദ്യാര്‍ഥികള്‍ക്കുള്ള ഉപഹാരങ്ങള്‍ സിപിഎം ജില്ല സെക്രട്ടറി എ വി റസല്‍ വിതരണം ചെയ്തു. പഠനോപകരണങ്ങള്‍ ജില്ലാ സെക്രട്ടറിയറ്റംഗം ലാലിച്ചന്‍ ജോര്‍ജ് വിതരണം ചെയ്തു. ലോക്കല്‍ സെക്രട്ടറി എ എസ് ജയപ്രകാശ് അധ്യക്ഷനായി. ഏരിയാ സെക്രട്ടറി പി എം ജോസഫ്, നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍ സിജി പ്രസാദ്, നഗരസഭാംഗം ബിന്ദു മനു, അനിത സുശീല്‍, കെ കെ ഗിരീഷ്, കെ രാജ്കുമാര്‍, പോള്‍ മനയ്ക്കല്‍, ജോസിന്‍ ബിനോ തുടങ്ങിയവര്‍ സംബന്ധിച്ചു.




Post a Comment

0 Comments