ഏറ്റുമാനൂര്‍ മാവേലി പുരുഷ സ്വയം സഹായ സംഘം നടത്തിവരുന്ന മത്സ്യകൃഷിയുടെ ആറാമത് മത്സ്യകൃഷി വിളവെടുപ്പ് മഹോത്സവം ചാസ് ഡയറക്ടര്‍ റവ.ഫാ.തോമസ് കുളത്തുങ്കല്‍ ഉദ്ഘാടനം ചെയ്തു. വിഷരഹിതമായ മത്സ്യം വീടുകളില്‍ എത്തിക്കുകയും, മുറ്റത്തൊരു മത്സ്യക്കുളം പ്രോല്‍സാഹിപ്പിക്കുകയുമാണ് സംഘത്തിന്റെ ലക്ഷ്യം. സംഘം പ്രസിഡന്റ് റോബിന്‍ കൂര്‍ക്കക്കാലായില്‍ യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്തംഗം സജി തടത്തില്‍, ചാസ് അസ്സി.ഡയറക്ടര്‍ ഫാ.അന്‍സിലോ ഇലഞ്ഞിപ്പറമ്പില്‍, പ്രൊജക്ട് ഡയറക്ടര്‍ ജോബി മാത്യു, കോര്‍ഡിനേറ്റര്‍ സജി ഷാജി, റോയി നായത്തുപറമ്പില്‍, കെ.സി. സെബാസ്റ്റ്യന്‍ കുഴിപ്പറമ്പില്‍, അനീഷ് തോരണംവച്ചതില്‍ , ബിജു ആണ്ടുകുന്നേല്‍, സിബി തെക്കെപ്പുറം തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 Comments