കെറെയല് പദ്ധതിയുമായി ബന്ധപ്പെട്ട് ജനങ്ങളുടെ ആശങ്കകളും പരാതികളും കേള്‍ക്കുന്നതിനായി യുഡിഎഫ് സബ് കമ്മറ്റിയോഗം കോട്ടയത്ത് നടന്നു. സബ് കമ്മറ്റി ചെയര്മാന് ഡോ എംകെ മുനീര്‍ എംഎല്‍എയുടെ അധ്യക്ഷതയിലാണ് പ്രസ്സ് ക്ലബ് ഹാളില്‍ യോഗം ചേര്‍ന്നത്. പാരിസ്ഥിതിക പഠനം നടത്താതെ പ്രഖ്യാപിച്ച കെറെയില്‍ പദ്ധതി അപ്രായോഗികമാണെന്ന് എംകെ മുനീര്‍ പറഞ്ഞു. മോന്‍സ് ജോസഫ് എംഎല്‍എ വിഷയാവതരണം നടത്തി. കെസി ജോസഫ്, സി.പി ജോണ്‍, രാജന് ബാബു, ജോസഫ് എം പുതുശേരി, സജി മഞ്ഞക്കടമ്പില്‍, ജോഷി സെബാസ്റ്റിയന്, ജോഷി ഫിലിപ് തുടങ്ങിയവര്‍ സംബന്ധിച്ചു.
0 Comments